Oksana Zabuzhkoയുക്രയ്നിലെ ഏറ്റവും പ്രശസ്തയായ സമകാലിക എഴുത്തുകാരി. കീവിലാണ് താമസം. വിവിധ വിഭാഗങ്ങിലായി ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പന്ത്രണ്ടാം വയസ്സില്‍ ആദ്യ കവിത രചിച്ചു. രക്ഷിതാക്കള്‍ സോവിയറ്റ് ഭരണകൂടത്തിന്റെ ബ്ലാക്ക് ലിസ്റ്റില്‍ പെട്ടതിനാല്‍ ആദ്യ പുസ്തകം പുറത്തിറക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.

കീവിലെ ഷെവ്ചെങ്കോ സര്‍വകലാശാലയില്‍ നിന്നാണ് പി. എച്ച്.ഡി എടുത്തത്. യുക്രെയ്ന്‍ അക്കാദമി ഓഫ് സയന്‍സസില്‍ റിസര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യു. എസ്. എയിലെ ഫുള്‍ബ്രൈറ്റ് ഫെലോയായി പ്രഭാഷണം നടത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തരം യുക്രെയ്നില്‍ പുറത്തിറങ്ങിയ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ പുസ്തകമായി ഒക്സാനയുടെ ഫീല്‍ഡ് വര്‍ക്ക് ഇന്‍ യുക്രെയ്നിയന്‍ സെക്സ് എന്ന നോവല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുസ്തകങ്ങള്‍ നിരവധി ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്ലേബല്‍ കമ്മിറ്റ്മെന്റ് ഫൗണ്ടേഷന്‍ പോയട്രി പുരസ്‌കാരം, മക് ആര്‍തര്‍ ഗ്രാന്റ് എന്നിവ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

പങ്കെടുക്കുന്ന സെഷന്‍: ദ ന്യൂ യുക്രേനിയന്‍ നറേറ്റീവ്- ലിവിങ് വിത് ആന്‍ഡ് 
റെബെല്ലിങ് എഗനെസ്റ്റ് റഷ്യ