Numair Choudhury1975ല്‍ ബംഗ്ലാദേശില്‍ ജനനം. ഒരു ഇംഗ്ലീഷ് അധ്യാപികയുടെയും വ്യോമസേന ജെറ്റ് വിമാനത്തിന്റെയും പൈലറ്റിന്റെയും മകന്‍. ധാക്കയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ബെര്‍ളിന്‍ കോളേജില്‍ നിന്ന് ക്രിയേറ്റീവ് റൈറ്റിങ്ങില്‍ ബിരുദമെടുത്തു. പിന്നീട് നോര്‍വിച്ചിലെ ആന്‍ഡ്ര്യു മോഷന്റെ ക്രിയേറ്റീവ് റൈറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ന്നു. ആദ്യം യു.എ.ഇയില്‍ നിന്ന് എം.എ  പൂര്‍ത്തിയാക്കിയശേഷം ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്ന വിഷയത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയെടുക്കാന്‍ ഫണ്ടിങ് ലഭിച്ചു. സാമ്പത്തികകാര്യ വിശകലനവും സദ്ഭരണവുമായിരുന്നു ഇഷ്ടവിഷയങ്ങള്‍. 

ഒരു ഡസനിലേറെ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു. നിരവധി സമാഹാരങ്ങള്‍ പുറത്തിറക്കി. യു.എസ്.എ. സെന്‍ട്രല്‍ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. സാഹിത്യസംബന്ധമായ ക്ലാസുകളെടുത്തു. കിട്ടിയ അവസരങ്ങളിലെല്ലാം ജന്മനാട്ടിലുമെത്തി. ന്യൂയോര്‍ക്കിലും ലണ്ടനിലും ധാക്കയിലുമായി താസിക്കുന്നതിനാല്‍ ഏതെങ്കിലും പ്രത്യേക പ്രദേശവുമായി നുമെയ്‌റിന്റെ രചനകളെ ബന്ധപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ ഒരു നോവലിന്റെ രചനയിലാണ്. ഇതിനുശേഷം യൂറോപ്പിലേക്ക് യാത്രയാവാനുള്ള ഒരുക്കത്തിലാണ്.

കൃതികള്‍
ബാബേല്‍
ടാക്‌സിവാല
ഹോക്ക് ദേര്‍ വേര്‍സ്