Narayan
en.wikipedia.org

ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബര്‍ 26 ന് ജനനം. കുടയത്തൂര്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പാസ്സായി. തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് 1995-ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ അനുഭവലോകം ആവിഷ്‌കരിക്കുന്ന എഴുത്താണ് നാരായന്റേത്. 

പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് എഴുതിയ നോവലാണ് കൊച്ചരേത്തി. ദളിത് നോവല്‍ എന്ന നിലയില്‍ കൊച്ചേരത്തി ശ്രദ്ധേയമാണ്. ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, നിസ്സഹായന്റെ നിലവിളി തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.