n a naseerകഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി പശ്ചിമഘട്ടമലനിരകളിലൂടെ നിരന്തരം യാത്രചെയ്തുകൊണ്ടിരിക്കുന്നു. പ്രകൃതിനശീകരണത്തിനെതിരേയും വന്യജീവി ഫോട്ടോഗ്രാഫിയിലും സജീവമാണ്. മലയാളത്തിലെ പ്രമുഖ മാസികകളിലും ഇംഗ്ലീഷ് മാസികകളിലും എഴുതുകയും ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ട്.

ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും പരിസ്ഥിതിസംരക്ഷണത്തിനു നല്കിയ സംഭാവനകള്‍ മാനിച്ച് 2013 ലെ കെ.ആര്‍. ദേവാനന്ദ് സ്മാരക പുരസ്‌കാരം, വന്യജീവി ഫോട്ടോഗ്രാഫിയും പരിസ്ഥിതിസംരക്ഷണവും ജനങ്ങളിലേക്ക് എത്തിച്ചതിന് 2011-ല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍  ഏര്‍പ്പെടുത്തിയ 'എക്സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി' അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ജോലി: ആയോധനകലകള്‍ പഠിപ്പിക്കല്‍. (കരാട്ടെ, കളരിപ്പയറ്റ്, തായ്-ച്ചി, ച്ചികോങ്, തൈഡോ, ഉപാസ്വ മെഡിറ്റേഷന്‍, യോഗ...) കൃതികള്‍: കാടിനെ ചെന്നു തൊടുമ്പോള്‍, കാടും ക്യാമറയും, വ്രണം പൂത്ത ചന്തം. email: naseerart@gmail.com.