Monicah Wanjiruഎഴുത്തുകാരിയും ആഫ്രിക്കയിലെ വനിതാ വിമോചനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയുമാണ്. കെനിയയി ചേലാകര്‍മത്തിനെതിരെ പടപൊരുതുന്ന സംഘടനയായ എന്റിറ്റോ ആഫ്രിക്ക ഇനിഷ്യേറ്റീവിന്റെ സ്ഥാപക. ഏതാണ്ട് മൂവായിരം പെണ്‍കുട്ടികളെ സ്വാശ്രയശീലം പരിശീലിപ്പിക്കുകയും ആയിരത്തി എണ്ണൂറോളം സ്ത്രീകളെ സ്വാശ്രയ സംഘങ്ങള്‍ തുടങ്ങാന്‍ സഹായിക്കുകയും ചെയ്തു. മുപ്പത്തിരണ്ട് പെണ്‍കുട്ടികളെ ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷിച്ച് സ്‌കൂളുകളില്‍ അയച്ചു. 

പതിനാറാം വയസ്സില്‍ വിവാഹിതയായ മോണിക്ക ചേലകര്‍മത്തിന് വിസമ്മതിച്ചതിനാല്‍ കടുത്ത ഗാര്‍ഹിക പീഡനത്തിന് വിധേയയാവേണ്ടിവന്നു. ഇതിനുശേഷമാണ് സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇതിനിടെ ഒരുപാട് പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. കഥകളായിരുന്നു പ്രധാന ആയുധം. സ്വന്തം സ്വത്വത്തെ ചുറ്റുപ്പറ്റിയായിരുന്നു മോണിക്കയുടെ കഥകള്‍ ഏറെയും. ആളുകള്‍ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ലക്ഷ്യപ്രാപ്തി എളുപ്പമാണെന്നായിരുന്നു മോണിക്കയുടെ കണ്ടെത്തല്‍.യുദ്ധത്തിന്റെ മധ്യത്തില്‍ പിറന്നുവീഴുന്ന ഒരു കുഞ്ഞിന്റെ കഥ പറഞ്ഞ ഐ ബിക്കം ആണ് ആദ്യ പുസ്തകം.