Mihir Boseഅവാര്‍ഡ് ജേതാവായ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും. കൊല്‍ക്കത്തയിലായിരുന്നു ജനനം. വളര്‍ന്നത് മുംബൈയില്‍. സുനില്‍ ഗവാസ്‌ക്കര്‍ക്കൊപ്പം സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് പഠിക്കാനാണ് ഇംഗ്ലണ്ടിലെത്തിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീടാണ് മാധ്യമപ്രവര്‍ത്തനത്തിലേയ്ക്ക് വഴിമാറിയത്. മുപ്പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് രചിച്ച ഫ്രം മിഡ്നൈറ്റ് ടു ഗ്ലോറിയസ് മോണിങ് എന്ന കൃതി ഏറെ പ്രശസ്തം.

ചരിത്രപുസ്തകങ്ങളും ജീവചരിത്രങ്ങളുമാണ് ഏറെയും രചിച്ചത്. ബോളിവുഡിനെയും കായികരംഗത്തെയും കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തെക്കുറിച്ചും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും കുറിച്ചുള്ള പുസ്തകങ്ങളാണ് മുഖ്യം. ഏറെക്കാലം ബി.ബി.സി.യുടെ സ്പോര്‍ട്സ് എഡിറ്ററായിരുന്നു. ടെലഗ്രാഫിലും സണ്ടെ ടൈംസിലും  പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

കൃതികള്‍
സില്‍വര്‍: ദി സ്പൈ ഫൂള്‍ഡ് ദി നാസീസ്
ഫ്രം മിഡ്നൈറ്റ് ടു ഗ്ലോറിയസ് മോണിങ്
ദി സ്പിരിറ്റ് ഓഫ് ദി ഗെയിം; ഹൗ സ്പോര്‍ട് മെയ്ഡ് ദി മോഡേണ്‍ വേള്‍ഡ്