Manu S Pillaiദ ഐവറി ത്രോണ്‍സ് : ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍ എന്ന ചരിത്രപുസ്തകത്തിന്റെ കര്‍ത്താവാണ് മനു എസ് പിള്ള. ശശി തരൂര്‍ എംപിയുടെ സ്റ്റാഫ് ചീഫ് ആയയും ബ്രിട്ടനിലെ ഹൗസ് ഓഫ് ലോഡ്‌സിലും ബിബിസിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റാണി ലക്ഷ്മി ഭായിയുടെ ജീവിത്തിലൂടെ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചരിത്രം പറയുന്ന മനു എസ്. പിള്ളയുടെ ദ ഐവറി ത്രോണ്‍സ് : ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍ മൂന്ന് രാജ്യങ്ങളില്‍ ആറ് വര്‍ഷം നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് പുറത്തിറങ്ങിയത്. 2016ലെ ടാറ്റ ലിറ്റ് ലൈവ് അവാര്‍ഡും 2017ലെ സാഹിത്യ അക്കാദമി യുവ പുരസ്‌കാരവും പുസ്തകം നേടി.