M P Veerendra Kumarമാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് എഡിറ്ററും. പതിനേഴ് കൃതികളുടെ രചയിതാതാവായ ഇദ്ദേഹത്തിന്റെ ഹൈമവതിഭൂവില്‍ എന്ന യാത്രാവിവരണ ഗ്രന്ഥം  ഇപ്പോള്‍ അന്‍പത്തിയാറാം പതിപ്പില്‍ എത്തി നില്‍ക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഏക മലയാള യാത്രാ വിവരണമായ ഹൈമവതിഭൂവില്‍ മുപ്പതിലേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

മറ്റൊരു പുസ്‌കമായ ആമസോണും കുറെ വ്യാകുലതകളും ആണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കൈക്കലാക്കിയ ആദ്യ യാത്രാവിവരണ ഗ്രന്ഥം. 2012 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

1979ല്‍ മുതല്‍ എം.പി. വീരേന്ദ്രകുമാറിന്റെ മേല്‍നോട്ടത്തില്‍ മാതൃഭൂമി, ബുക്ക്‌സ് ഡിവിഷന് പുറമെ 16 എഡിഷനുകളും, 12 ആനുകാലികങ്ങളും, ടിവി ഓണ്‍ലൈന്‍, റേഡിയോ, ഇവന്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം തുടങ്ങി ഒട്ടേറെ സംരംഭങ്ങളുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ ശക്തിയായി പരിണമിച്ചു. 

രണ്ടു തവണ കേന്ദ്രസഭയിലും ഒരിക്കല്‍ കേരളനിയമസഭയിലും അദ്ദേഹം മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.