m mukundan1942-ല്‍ ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയില്‍ ജനിച്ചു. 1966-ല്‍ ഫ്രഞ്ച് ഗവണ്‍മെന്റ് സര്‍വീസില്‍ ജോലിയില്‍ ചേര്‍ന്നു. 2004-ല്‍ വിരമിക്കുമ്പോള്‍ ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ സാംസ്‌കാരികവകുപ്പിന്റെ ചുമതല വഹിക്കുകയായിരുന്നു. മലയാളസാഹിത്യത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ പ്രണേതാക്കളില്‍ ഒരാള്‍. നോവലുകളും കഥാസമാഹാരങ്ങളും ലേഖനസമാഹാരങ്ങളുമായി നാല്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ലോകം അതിലൊരു മനുഷ്യന്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം.പി. പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ദൈവത്തിന്റെ വികൃതികള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും എന്‍.വി. കൃഷ്ണവാരിയര്‍ പുരസ്‌കാരവും കേശവന്റെ വിലാപങ്ങള്‍ വയലാര്‍ അവാര്‍ഡും ദല്‍ഹി ഗാഥകള്‍ കമല സുരയ്യ അവാര്‍ഡും നേടി. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, കേശവന്റെ വിലാപങ്ങള്‍ എന്നീ നോവലുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ ക്രോസ് വേര്‍ഡ് പുരസ്‌കാരം നേടി. ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രധാന ഇന്ത്യന്‍ ഭാഷകളിലും കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലെ മിഷിഗന്‍ യൂണിവേഴ്സിറ്റി പ്രസ് ദ് ട്രെയിന്‍ ദാറ്റ് ഹാഡ് വിങ്സ് ആന്‍ഡ്് അദര്‍ സ്റ്റോറീസ് എന്ന ശീര്‍ഷകത്തില്‍ കഥകളുടെ ഒരു ആന്തോളജി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൈവത്തിന്റെ വികൃതികള്‍ സിനിമയായിട്ടുണ്ട്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സ്റ്റേറ്റ് അവാര്‍ഡ് ഈ ചിത്രത്തിനു ലഭിക്കുകയുണ്ടായി. സാഹിത്യരംഗത്തെ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ച് ഗവണ്‍മെന്റ് ഷെവലിയര്‍ ഓഫ് ദ് ആര്‍ട്ട് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതി നല്‍കി ആദരിച്ചു. മൂന്നു വര്‍ഷം കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു.