lakshmiകവയിത്രി, കോളമിസ്റ്റ്, വിവര്‍ത്തക. അവരുടെ കവിതകളുടെ സമാഹാരം ഡസ്‌ക് ഡയറി എന്ന പേരില്‍ 2011ല്‍ പ്രസിദ്ധീകരിച്ചു. ആറ്റുകാല്‍ ക്ഷേത്രത്തെക്കുറിച്ച് ആറ്റുകാല്‍ അമ്മ: ദി ഗോഡെസ് ഓഫ് മില്യണ്‍സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദക്ഷിണേഷ്യന്‍ വനിത എഴുത്തുകാര്‍ക്കായുള്ള ബ്രിട്ടീഷ് കൗണ്‍സിലിന്റെ വെബ്‌സൈറ്റിലെ കവിത വിഭാഗം എഡിറ്ററായിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രഘു റായുമൊത്ത് തിരുവനന്തപുരത്തെക്കുറച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്.