lasarമാധ്യമപ്രവര്‍ത്തകന്‍, കഥാകൃത്ത്, സാമൂഹികപ്രവര്‍ത്തകന്‍. പുതുതലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത്. ഇടുക്കി സ്വദേശി. സാര്‍ വയലന്‍സ്, രസരാത്രി, മഞ്ഞചുവന്നപച്ച, കാണാതെപോയ ജലജ, കൂ, നിര്‍ത്തിക്കൊട്ട്, അണ്ഡം, ഖോഖോ എന്നീ കഥകള്‍ സമാഹരിച്ച് കൂ എന്ന പുസ്തകം ഇറങ്ങിയിട്ടുണ്ട്. കേരളത്തില്‍ എഴുത്തുകാരന് കഥകള്‍ നല്‍കുന്നത് മദ്ധ്യവര്‍ഗ്ഗമാണെന്നും എന്നാല്‍ കലയുടെ ഉറവിടം പ്രാകൃതലോകമാണെന്ന് തിരിച്ചറിഞ്ഞയാളാണ് ലാസര്‍ എന്നും അവതാരികയില്‍ കൂവിന്റെ അവതാരികയില്‍ എസ്.ഹരീഷ് അഭിപ്രായപ്പെടുന്നു.