karthika VKപ്രസാധക. പെന്‍ഗ്വിന്‍ ബുക്‌സ് ഇന്ത്യയില്‍ എഡിറ്റര്‍ എന്ന നിലയിലാണ് കാര്‍ത്തിക വി.കെ. ജോലി ആരംഭിക്കുന്നത്. പിന്നീട് ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയിലേക്ക് മാറി.  2017 ജനുവരിയില്‍ വെസ്റ്റ്‌ലന്‍ഡില്‍ അവര്‍ ചേര്‍ന്നു. ഇരുപത്തിയഞ്ചു വര്‍ഷത്തെ കരിയറില്‍ ഫിക്ഷന്‍, നോൺ ഫിക്ഷൻ, വിവര്‍ത്തനം, കവിത, കോമിക്‌സ് എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ എഡിറ്റു ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.