K. Satchidanandanലോക പ്രശസ്തനായ മലയാളകവിയും നിരൂപകനും വിവര്‍ത്തകനും. എല്ലാക്കാലത്തും മതേതരത്വത്തിലൂന്നി നിന്നുകൊണ്ട് നിതാന്തജാഗ്രതയോടെ സമൂഹത്തെ നിരീക്ഷിക്കുയും പ്രശ്‌നങ്ങളോട് പ്രതികരിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്ന അപൂര്‍വ്വവ്യക്തിത്വം. രാഷ്ട്രീയമായ സത്യസന്ധതയും അഗാധമായ കാവ്യാത്മകതയും സച്ചിദാനന്ദന്റെ കവിതകളെ ലോകസാഹിത്യത്തിന്റെ നെറുകയിലെത്തിക്കുന്നു. എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും വര്‍ഗ്ഗീയശക്തികളാല്‍ കൊല ചെയ്യപ്പെടുന്ന പരിസരത്തില്‍ മതേതരത്വം സംരക്ഷിക്കുന്നതില്‍ കേന്ദ്രഭരണകൂടം ജാഗ്രത പാലിക്കന്നില്ലെന്ന് ആരോപിച്ച് സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യഅക്കാദമി അംഗം രാജിവെച്ചു. 

1946മേയ് 28-ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനനം. തര്‍ജ്ജമകളടക്കം 50-ഓളം പുസ്തകങ്ങള്‍. 1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലിഷ് അധ്യാപകനായി ജോലി നോക്കി. 1996 മുതല്‍ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 

പ്രധാന പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1989 ), കവിതാ പരിഭാഷക്കുള്ള മദ്ധ്യപ്രദേശ് ഗവണ്മെന്റിന്റെ ശ്രീകാന്ത് വര്‍മ ഫെല്ലോഷിപ്പ് (1990), സമഗ്ര സംഭാവനക്കുള്ള ഒമാന്‍ കള്‍ചറല്‍ സെന്ററിന്റെ പുരസ്‌കാരം (1993), മഹാകവി ഉള്ളൂര്‍ പുരസ്‌കാരം (1996), മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം (1997), കുമാരനാശാന്‍ പുരസ്‌കാരം (2000), ഓടക്കുഴല്‍ പുരസ്‌കാരം (2001), നൈറ്റ്ഹുഡ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മെരിറ്റ്, ഇറ്റാലിയന്‍ ഗവണ്മെന്റ് (2006), കടമ്മിനിട്ട രാമകൃഷ്ണന്‍ സ്മാരക പുരസ്‌കാരം ( 2009 ), പദ്മപ്രഭാ പുരസ്‌കാരം, (2009 ) കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ( 2012 ).

പ്രധാന കൃതികള്‍ : എഴുത്തച്ഛനെഴുതുമ്പോള്‍,സച്ചിദാനന്ദന്റെ കവിതകള്‍,ഇവനെക്കൂടി,അപൂര്‍ണ്ണം, കവിബുദ്ധന്‍, സംഭാഷണത്തിനൊരു ശ്രമം, വേനല്‍ മഴ തുടങ്ങി , പടിഞ്ഞാറന്‍ കവിതകള്‍, മൂന്നാം ലോക കവിത, പല ലോകം പല കാലം, മൂന്നു യാത്ര, സംസ്‌കാരത്തിന്റെ രാഷ്ട്രീയം