K Rekha1975ല്‍ തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയില്‍ ജനനം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാല പംക്തിയില്‍ എഴുതി തുടങ്ങി. കുഞ്ഞുണ്ണി മാഷിന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ 1994 ല്‍ മാതൃഭൂമി വിഷുപതിപ്പ് സാഹിത്യ മത്സരത്തില്‍ കെ. രേഖയുടെ 'മൃതിവൃത്തം' എന്ന കഥ സമ്മാനാര്‍ഹമായി. ഭര്‍ത്താവ് മോഹന്‍ലാല്‍. മക്കള്‍- മാധവന്‍, ഗോവിന്ദന്‍. 

കൃതികള്‍
ആരുടെയോ ഒരു സഖാവ്
പ്രകാശ് രാജും ഞാനും
മാലിനി തിയറ്റേഴ്‌സ്
'രേഖയുടെ കഥകള്‍'

പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദിയുടെ ഗീതാ ഹിരണ്യന്‍ അവാര്‍ഡ്
അവനീബാല സാഹിത്യ പുരസ്‌കാരം