k jayakumarകവി, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രസിദ്ധന്‍. കവിത, പരിഭാഷ, ബാലസാഹിത്യം, പഠനം, നോവല്‍ തുടങ്ങിയ മേഖലകളിലായി 27 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോര്‍, ഖലീല്‍ ജിബ്രാന്‍, ജലാലുദ്ദീന്‍ റൂമി, ഒമര്‍ ഖയ്യാം എന്നിവരുടെ കൃതികള്‍ പരിഭാഷപ്പെടുത്തി.

ഇന്ത്യയിലും വിദേശത്തുമായി പത്തോളം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. എണ്‍പതോളം ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. വര്‍ണച്ചിറകുകളെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തു.

കവിതയ്ക്ക് മഹാകവി കുട്ടമത്ത് അവാര്‍ഡ്, കുഞ്ഞുണ്ണി മാസ്റ്റര്‍ അവാര്‍ഡ്, ഗാനരചനയ്ക്ക് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് എന്നിവ ലഭിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചു. ഇപ്പോള്‍ മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍.