j devikaസാമൂഹ്യവിമര്‍ശക, എഴുത്തുകാരി. 'കേരളീയ നവോത്ഥാനത്തില്‍ വ്യക്തിവത്കരണ പ്രക്രിയകളും ലിംഗഭേദവും തമ്മിലുള്ള പാരസ്പര്യം എന്ന വിഷയത്തില്‍ എം.ജി. സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. ഇപ്പോള്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസര്‍. കേരളത്തിലെ സ്ത്രീസമൂഹത്തെക്കുറിച്ചും ലിംഗരാഷ്ട്രീയത്തെകുറിച്ചും ഗൗരവമേറയ പഠനം നടത്തുന്നവരില്‍ പ്രമുഖ. നളിനി ജമീലയുടെ 'ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ', സാറാ ജോസഫിന്റെ 'കന്യകയുടെ പുല്ലിംഗം', കെ.ആര്‍. മീരയുടെ ആരാച്ചാര്‍, അംബികാസുതന്‍ മാങ്ങാടിന്റെ എണ്‍മകജെ തുടങ്ങിയ കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

പുസ്തകങ്ങള്‍.
ആണരശുനാട്ടിലെ കാഴ്ചകള്‍: കേരളം സ്ത്രീപക്ഷ ഗവേഷണത്തില്‍
കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ