indu menon writerഇതിവൃത്തിലെ പ്രത്യേകത കൊണ്ടും ശൈലിയിലെ പുതുമ കൊണ്ടും ശ്രദ്ധേയമാണ് ഇന്ദുമേനോന്റെ രചനകള്‍. 1980 ജൂണ്‍ 13 ന് കോഴിക്കോട് ജനിച്ചു. സംഗീതജ്ഞനായ ഉമയനല്ലൂര്‍ എസ്. ത്രിവിക്രമന്‍ നായരുടെയും വി. സത്യവതിയുടെയും മകള്‍.
 
ഉറൂബ് അവാര്‍ഡ്, മലയാള ശബ്ദം അവാര്‍ഡ്, ജനപ്രിയ പുരസ്‌കാരം, അങ്കണം ഇ. പി. സുഷമ എന്‍ഡോവ്‌മെന്റ്, കേരള സാഹിത്യ അക്കാദമി, ഗീതാഹിരണ്യന്‍ പുരസ്‌കാരം, കേന്ദ്രസാഹിത്യഅക്കാദമി-യുവ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍.

ഒരു ലെസ്ബിയന്‍ പശു, ഹിന്ദു ഛായയുള്ള മുസ്ലീം പുരുഷന്‍, സംഘ്പരിവാര്‍, ചുംബന ശബ്ദതാരാവലി, പ്രണയത്തെ കുറിച്ചൊരു വിചിത്ര പുസ്തകം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.