I Shanmughadasചലച്ചിത്രനിരൂപകന്‍, എഴുത്തുകാരന്‍. ഒറ്റപ്പാലത്ത് ജനനം. ഇപ്പോള്‍ തൃശൂരില്‍. തൃശൂര്‍ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്ന് അധ്യാപകനായി വിരമിച്ചു. വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ തന്നെ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവര്‍ത്തങ്ങളുടെ ഭാഗമായി.

കൃതികള്‍
മലകളില്‍ മഞ്ഞ് പെയ്യുന്നു
സിനിമയുടെ വഴിയില്‍
സഞ്ചാരിയുടെ വീട്
ആരാണ് ബുദ്ധനല്ലാത്തത്
ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്‌സിനും നടുവില്‍
പി. രാമദാസ്: വിദ്യാര്‍ത്ഥിയുടെ വഴി
സിനിമയും ചില സംവിധായകരും
ശരീരം, നദി, നക്ഷത്രം

പുരസ്‌കാരങ്ങള്‍
മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയ അവാര്‍ഡ്
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം
മികച്ച ചലച്ചിത്രസംബന്ധിയായ ലേഖനത്തിനുള്ള സംസ്ഥാന പുരസ്‌കാരം 
മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി.എന്‍ പിള്ള എന്‍ഡോവ്‌മെന്റ്
ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്‌കാരം