Gurmeet Raiഅറിയപ്പെടുന്ന സംരക്ഷിത വാസ്തുശില്പിയായ ഗുര്‍മിത് റായി 1996 ല്‍ സി.ആര്‍.സി.ഐ സ്ഥാപിച്ചു. സര്‍ക്കാരുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വേണ്ടി 50 ലധികം പാരമ്പര്യ പൈതൃക സൈറ്റുകള്‍ക്കായി സാംസ്‌കാരിക പൈതൃക സംരക്ഷണവും മാനേജ്‌മെന്റ് പദ്ധതികളും സി.ആര്‍.സി.ഐ തയ്യാറാക്കിയിട്ടുണ്ട്. 2002-ലും 2004-ലും യുനെസ്‌കോയുടെ അവാര്‍ഡ് ഓഫ് ഡെസ്റ്റിനേഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

ഇപ്പോള്‍ ഐസിഒഎംഓഎസ് ഇന്ത്യ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ സയന്റിഫിക് കമ്മിറ്റിയി ഓണ്‍ കള്‍ച്ചറല്‍ ടൂറിസത്തിലെ അംഗവുമാണ്. നേപ്പാള്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളിലെ പൈതൃക മേഖലകള്‍ അടുത്തിടെ സി.ആര്‍.സി.ഐ ഏറ്റെടുത്തിരുന്നു. ഒപ്പം ജമ്മു കാശ്മീരിലെ നിരവധി പാരമ്പര്യ സംരക്ഷണ വികസന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്.