gaurahari dasഎഴുത്തുകാരനും എഡിറ്ററും കോളമിസ്റ്റുമായ ഡോ. ഗൗര ഹരിദാസ് 1960ല്‍ ഒഡീഷയിലാണ് ജനിച്ചത്. പ്രതിസന്ധികള്‍ നിറഞ്ഞ കുട്ടിക്കാലത്തിലൂടെ കടന്നുപോയ അദ്ദേഹത്തിന് വിദ്യാഭ്യാസം നേടാന്‍ പോലും കഷ്ടപ്പെടേണ്ടി വന്നു. എട്ടാം വയസില്‍ വീടുവിട്ട അദ്ദേഹം പിന്നീട് ഒരു ആശ്രമത്തിലാണ് ജീവിച്ചത്. തുടര്‍ന്നുള്ള സ്‌കൂള്‍ പഠനത്തിന് സഹായകമായത് അദ്ദേഹത്തിന് ലഭിച്ച സ്‌കോളര്‍ഷിപ്പാണ്. 

കട്ടക്കിലെത്തിയ അദ്ദേഹം പഠനം തുടരാനായി വിവിധ ജോലികള്‍ നോക്കി. 1981ല്‍ വിദ്യാര്‍ഥിയായിരിക്കെ എഴുതിയ ജ്വര ഭട്ടയാണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം. നോവലുകള്‍, ചെറുകഥകള്‍, ലേഖനങ്ങള്‍, നാടകങ്ങള്‍, കവിതകള്‍, വിവര്‍ത്തനങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിങ്ങനെ 51 ഓളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.