gireesh puliyoor1966ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. കലാലയകവിതയ്ക്കുവേണ്ടിയുള്ള എന്‍.എന്‍.കക്കാട് അവാര്‍ഡും കുഞ്ചുപിള്ള അവാര്‍ഡും ലഭിച്ചു. 1992-ല്‍ വി.ടി കുമാരന്‍ പുരസ്‌കാരവും 2000-ല്‍ രാജരാജവര്‍മ്മ കവിതാപുരസ്‌കാരവും. അന്‍പതിലധികം സീരിയലുകള്‍ക്ക് ശീര്‍ഷകഗാനങ്ങള്‍ എഴുതി. ആല്‍ബങ്ങള്‍ക്കുവേണ്ടിയും പാട്ടുകളെഴുതി. ഗാനരചനയ്ക്കും ശ്രദ്ധേയമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കമന്‍േററ്റര്‍, നടന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. വിവിധ ടി.വി. ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു. ഒറ്റയാന്റെ ഹൃദയം, നീ വരുന്നില്ല, മാമ്പൂ മണക്കണ്, ഈശ്വരന്റെ കാഴ്ചബംഗ്ളാവ് കരിങ്കുയിലും എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍.