Felicia Yapമലേഷ്യ ചെറുകഥാകൃത്ത്. ക്വാലാലംപുരിലാണ് വളര്‍ന്നത്. സെല്‍ ബയോളജിസ്റ്റ്, യുദ്ധ ചരിത്രകാരി, കാമ്പ്രിഡ്ജിലെ ലെക്ചറര്‍, ടെക്‌നോളജി ജേണലിസ്റ്റ്, തിയ്യറ്റര്‍ ക്രിട്ടിക്  ഫ്രീ മാര്‍ക്കറ്റ് ട്രേഡര്‍, കാറ്റ്വാക്ക് മോഡല്‍ എന്നീ നിലകളില്‍ പ്രശസ്ത. ലണ്ടനിലാണ് താമസം. ഫേബര്‍ അക്കാദമിയുടെ നോവല്‍ രചനാ പദ്ധതിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി.

ആദ്യ നോവലായ യെസ്റ്റര്‍ഡെ പതിമൂന്ന് ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നലെകളെ കുറിച്ച് മാത്രം അറിവുള്ള ഒരു ലോകത്ത് നടക്കുന്ന കൊലപാതകമാണ് നോവലിന്റെ ഇതിവൃത്തം. 2017ലെ റൈസിങ് സ്റ്റാര്‍ ഫോര്‍ ഫിക്ഷനായി ദി ഒബ്‌സര്‍വര്‍ തിരഞ്ഞെടുത്തിരുന്നു. യെസ്ര്ഡേയുടെ രണ്ടാം ഭാഗത്തിന്റെ രചനയ്ക്കുള്ള ഒരുക്കത്തിലാണ്.