ഇ.പി. ഉണ്ണി 1977ല്‍ ചെന്നൈ ഹിന്ദുവില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറിയ അദ്ദേഹം ദി സണ്‍ഡേ മെയിലിലും ദി എകണോമിക്സ് ടൈംസിലും ജോലി നോക്കി. കാര്‍ട്ടൂണ്‍ വയ്ക്കൊപ്പം യാത്രകള്‍ ചെയ്ത അദ്ദേഹം എഴുതുകയും ചിത്രങ്ങള്‍ വയ്ക്കുകയും ചെയ്തു. 2009ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരാസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങള്‍ വരയ്ക്കുന്ന അദ്ദേഹം പല അന്താരാഷ്ട്ര പ്രദര്‍ശനങ്ങളുടെയും ഭാഗമാകാറുണ്ട്. സ്കെച്ഡ് ആന്റ് റോട്ട് സ്പൈസസ് ആന്‍ഡ് സോള്‍സ്, എ ഡൂളേഴ്സ് ജേര്‍ണി ത്രു കേരള, സ്കെച്ഡ് ആന്‍ഡ് റോട്ട് ലാംഗേജ്, ലാന്റ്സ്കേപ് ആന്‍ഡ് ലൈവ്ലിഹുഡ് തുടങ്ങിയവ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.