G USHAKUMARIനിരൂപക, സാമൂഹികവിമര്‍ശക. പുതുവിമര്‍ശനരംഗത്തെ കരുത്തുറ്റസ്ത്രീസാന്നിദ്ധ്യം. സമൂഹത്തെയും സാഹിത്യത്തെയും കുറിച്ചുള്ള മൗലീകമായ നിരീക്ഷണങ്ങളും നിലപാടുകളും ഉഷാകുമാരിയുടെ എഴുത്തിനെ വേറിട്ടുനിര്‍ത്തുന്നു. കോട്ടയത്തെ വെള്ളൂരില്‍ ജനനം. ഇപ്പോള്‍  കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം.ഗവ: കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.

പ്രതിജ്ഞാബദ്ധസാഹിത്യം: ചെറുകാടിന്റെ നോവലുകളെ ആസ്പദമാക്കി ഒരുപഠനം എന്ന വിഷയത്തില്‍ ഡോക്ട്റേറ്റ്. ലിംഗത്തെ മറികടക്കുന്ന കുപ്പായങ്ങള്‍, ചുരിദാറിന്റെ വിപ്ലവമാറ്റങ്ങള്‍, വീട്ടകത്തെ പെണ്ണ്: ആഗോളീകരണത്തിന് മുന്‍പും പിന്‍പും, അഭയയുടെ മരണം മഠങ്ങളെ അരക്ഷിതമാക്കി, പെണ്‍ടോയ്ലെറ്റുകള്‍ ബാക്ക്സ്റ്റേജല്ല, ലിപ്സ്റ്റിക്കും മൊബൈലും തുടങ്ങിയ രചനകള്‍ ശ്രദ്ധേയങ്ങളാണ്.