തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍. ഗവ. ആയുര്‍വേദ കോളേജ് ഹോസ്പിറ്റലില്‍ ആര്.എം.ഒ ആയും സേവനമനുഷ്ടിക്കുന്നു. ബി.എ.എം.എസില്‍ ഒന്നാം റാങ്കുകാരനായ ഡോക്ടര്‍ ജി. ഗോപകുമാറിന് രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ട്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മികച്ച ആയുര്‍വേദ ആധ്യാപകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ആയുര്‍വേദ അധ്യാപക രംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി ബിഖാക് പ്രതിഭ അവാര്‍ഡും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ആയുര്‍വേദത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.