Dileep Premachandranഅറിയപ്പെടുന്ന ക്രിക്കറ്റ് എഴുത്തുകാരനാണ് ദിലീപ് പ്രേമചന്ദ്രന്‍. മുംബൈയില്‍ നിന്നുള്ള ഫ്രീ പ്രസ് ജേണലില്‍ 1999ല്‍ നടന്ന ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരത്തെക്കുറിച്ചെഴുതിയാണ് അദ്ദേഹം എഴുത്താരംഭിക്കുന്നത്. ക്രിക്ക് ഇന്‍ഫോയില്‍ അസോസിയേറ്റ് എഡിറ്ററായിരുന്ന അദ്ദേഹം ക്രിക്കറ്റ് ടോക് മാഗസിന്‍, വിസ്ഡണ്‍ ഡോട്ട് കോം എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിസ്ഡണ്‍ ഇന്ത്യയുടെ ആദ്യത്തെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന അദ്ദേഹം ദി സണ്‍ഡേ ടൈംസിന്റെയും ദി ഗാര്‍ഡിയന്റെയും ഏഷ്യന്‍ സ്‌പോര്‍ട്‌സ് കറസ്‌പോണ്ടന്റായിരുന്നു. ബിബിസി, എബിസി, എസ്എബിസി തുടങ്ങിയവയില്‍ റേഡിയോ കമന്റേറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം അല്‍-ജസീറയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.