deepak unnikrishnanഅബുദാബി കേന്ദ്രമായി രചന നടത്തുന്നു. ടേനക്ക്, ന്യൂജെഴ്സി, ബ്രൂക്ലിന്‍, ന്യൂയോര്‍ക്ക്, ഷിക്കാഗോ ഇല്ലിനോയി എന്നിവിടങ്ങളില്‍ താമസിച്ചിരുന്നു. ഷിക്കാഗോ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയും അവിടെ തന്നെ അധ്യാപനം നടത്തുകയും ചെയ്തു.

അബുദാബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലും അധ്യാപകനായിട്ടുണ്ട്. ടെംപററി പീപ്പിള്‍ എന്ന പ്രഥമ പുസ്തകം പ്രവാസി എഴുത്തുകാര്‍ക്കുള്ള റെസ്റ്റ്ലസ് ബുക്ക് പ്രൈസും 2017ലെ ഹിന്ദു പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.

2014ലെ ഗ്വെന്‍ഡോലിന്‍ ബ്രൂക്ക്സ് ഓപ്പണ്‍ മൈക്ക് അവാര്‍ഡും നേടിയിട്ടുണ്ട്. അബുദാബി, ന്യൂയോര്‍ക്ക് ഷിക്കാഗോ എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഒരു നോവലിന്റെ പണിപ്പുരയിലാണ്.