C V BALAKRISHNANചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്.കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനനം. ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ കാലിക്കടവില്‍ താമസം. വേറിട്ട രചനാപാടവം കൊണ്ട് മലയാളസാഹിത്യത്തെ സമ്പന്നമാക്കിയ സി.വി.ബാലകൃഷ്ണന്റെ എഴുത്തിന്റെ 50-ാം വര്‍ഷമാണിത്. നോവലുകള്‍, കഥകള്‍, നോവലെറ്റുകള്‍, ലേഖനങ്ങള്‍, ചലച്ചിത്രപഠനം, വിവര്‍ത്തനം, തിരക്കഥ, ഓര്‍മക്കുറിപ്പുകള്‍, ആത്മകഥ എന്നിങ്ങനെ തൂലിക ചലിപ്പിച്ച മേഖലകളിലൊക്കെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. പതിനെട്ട് വയസിനു മുന്‍പെ അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. 1979 ഡിസംബറില്‍ കല്‍ക്കട്ടയിലെത്തി. കല്‍ക്കട്ടയിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ വച്ചാണ് ബാലകൃഷ്ണന്‍ ആയുസ്സിന്റെ പുസ്തകം എന്ന നോവല്‍ എഴുതുവാനാരംഭിച്ചത്. ആയുസ്സിന്റെ പുസ്തകം മലയാളനോവല്‍ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരചനകളിലൊന്നാണ്. 

പുസ്തകങ്ങള്‍
നോവലുകള്‍
ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍
ആയുസ്സിന്റെ പുസ്തകം
കണ്ണാടിക്കടല്‍
കാമമോഹിതം
ഒഴിയാബാധകള്‍
ലൈബ്രേറിയന്‍

നോവലെറ്റുകള്‍
ഏതോ രാജാവിന്റെ പ്രജകള്‍
എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
ഒറ്റക്കൊരു പെണ്‍കുട്ടി
ജീവിതമേ നീ എന്ത്?
ജ്വാലാകലാപം
എള്ളിന്‍പാടങ്ങള്‍ പൂവിടുമ്പോള്‍

കഥകള്‍
ഭൂമിയെപറ്റി അധികം പറയേണ്ട
കുളിരും മറ്റു കഥകളും
സ്നേഹവിരുന്ന്
മാലാഖമാര്‍ ചിറകു വീശുമ്പോള്‍
പ്രണയകാലം
ഭവഭയം
കഥ (തെരഞ്ഞെടുത്ത കഥകള്‍)
മഞ്ഞുപ്രതിമ
ഉറങ്ങാന്‍ വയ്യ

ലേഖനങ്ങള്‍
മേച്ചില്‍പ്പുറങ്ങള്‍
സിനിമയുടെ ഇടങ്ങള്‍ 

ആത്മകഥ
പരല്‍മീന്‍ നീന്തുന്ന പാടം

ചലച്ചിത്രങ്ങള്‍
മറ്റൊരാള്‍ -കഥ, തിരക്കഥ
കൊച്ചു കൊച്ചു സന്തോഷങ്ങള്‍  കഥ, സംഭാഷണം
ഓര്‍മ്മ മാത്രം - തിരക്കഥ, സംഭാഷണം

പുരസ്‌കാരങ്ങള്‍
പത്മപ്രഭ പുരസ്‌കാരം
മുട്ടത്തുവര്‍ക്കി പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം- നോവല്‍ - ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം- ജീവചരിത്രം-പരല്‍മീന്‍ നീന്തുന്ന പാടം