C.P. Surendranഎഴുത്തുകാരനും പത്രപ്രവര്‍ത്തകനും. ദി ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് സണ്‍ഡോ റിവ്യൂ, ബോംബെ ടൈംസ്, ഡിഎന്‍എ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു നോവലുകളും മൂന്ന് കവിതാസമാഹാരവും ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ആദ്യ നോവലായ 'ദ അയണ്‍ ഹാര്‍വെസ്റ്റ്' 2006-ല്‍ പുറത്തുവന്നു. ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്, ഹാദല്‍, ജെമിനി, പോസ്റ്റുമസ് പോയംസ്, കാനറീസ് ഓണ്‍ ദി മൂണ്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.