bijipalസംഗീതസംവിധായകന്‍. 2007-ല്‍ പുറത്തിറങ്ങിയ അറബിക്കഥ എന്ന ലാല്‍ ജോസ് ചിത്രത്തിലെ സംഗീതം സംവിധാനം ചെയ്തുകൊണ്ട് സിനിമാജീവിതം തുടങ്ങി. 40-ല്‍ അധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പലേരി മാണിക്യം എന്ന ചിത്രത്തില്‍ ബിജിബാല്‍ ആലപിച്ചിട്ടുണ്ട്. 2008-ല്‍ മികച്ച സംഗീതസംവിധായകനുള്ള മുല്ലശ്ശേരി പുരസ്‌കാരം ബിജിബാലിനെ തേടിയെത്തി. പരേതയായ ശാന്തിയാണ് ഭാര്യ, അറിയപ്പെടുന്ന നര്‍ത്തകിയായിരുന്നു. 

പുരസ്‌കാരങ്ങള്‍
സംസ്ഥാന ചലച്ചിത്രപുരസ്‌കാരം 2013, 2014, 2015.
പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം 2013
ഏഷ്യാ വിഷന്‍ മൂവി അവാര്‍ഡ് - 2011