bigoa chuolഎഴുത്തുകാരി, കവി, പെര്‍ഫോമര്‍, സാംസ്‌കാരിക പ്രവര്‍ത്തക. മെല്‍ബണ്‍ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. സ്നേഹം, ബന്ധങ്ങള്‍, സൗന്ദര്യം, സ്ത്രീത്വം  തുടങ്ങിയ പരമ്പരാഗത സങ്കല്‍പങ്ങളെ വെല്ലുവിളിക്കുന്നതാണ ബിഗോവയുടെ രചനകള്‍.

സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലൂന്നുന്നവയാണ് രചകളില്‍ ഏറെയും. വെസ്റ്റ് റൈറ്റേഴ്സ് ഫെസ്റ്റിവല്‍, വിമന്‍ ഓഫ് ദി വേള്‍ഡ്, ആഫ്രോ ഹബ്ബ്, സ്മോള്‍ പ്രസ് നെറ്റ്വര്‍ക്ക്, ബ്രണ്‍സ്വിക് മ്യൂസിക് ഫെസ്റ്റിവല്‍, ധാക്ക ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവല്‍  എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്.

തന്റെ കഥകള്‍ സ്ത്രീകള്‍ സ്വന്തം സ്വത്വം കണ്ടെത്താനും സ്വയം ശാക്തീകരിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്ന എഴുത്തുകാരിയാണ്. ആര്‍ട് കളക്ടീവിന്റെ ഭാഗമായി നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്.