bernice chaulyമലേഷ്യന്‍ എഴുത്തുകാരി. നോവലിസ്റ്റ്, കവി, വിദ്യാഭ്യാസ പ്രവര്‍ത്തക. അവാര്‍ഡ് നേടി ആറു കൃതികള്‍ രചിച്ചിട്ടുണ്ട്. ഗ്രോയിങ് അപ് വിത്ത് ഗോസ്റ്റ്സ്, വണ്‍സ് വീ വേര്‍ ഥേര്‍ എന്നിവയാണ് പ്രധാന കൃതികള്‍. വണ്‍സ് വീ വേര്‍ ഥേര്‍ 2017ലെ പെനാങ് മന്ത്ലി ബുക്ക് പ്രൈസ് നേിയിട്ടുണ്ട്. കവി, അഭിനേതാവ്, ചലച്ചിത്ര പ്രവര്‍ത്തക എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട്.

പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയയായ കലാകാരികളില്‍ ഒരാളാണ്. 2001 മുതല്‍ ജോര്‍ജ് ടൗണ്‍ ലിറ്റററി ഫെസ്റ്റിവലിന്റെ ഡയറക്ടറാണ്. ലണ്ടന്‍ ബുക്ക് ഫെയര്‍ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡിനുവേണ്ടി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.ലോയ സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ റൈറ്റിങ് പ്രോഗ്രാമിന്റെ ഫെലോയാണ്. നിലവില്‍ മലേഷ്യിയലെ നോട്ടിങ്ങാം സര്‍വകലാശാലയിലെ അധ്യാപികയാണ്.