benyaminത്തനംതിട്ട സ്വദേശി. ബെന്നി ഡാനിയേല്‍ എന്നാണ് യഥാര്‍ഥ പേര്. കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. ഇ എം എസും പെണ്‍കുട്ടിയും, പെണ്‍മാറാട്ടം, യുത്തനേസിയ എന്നിവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍.

അബുദാബി മലയാളിസമാജം പ്രവാസ സാഹിത്യപുരസ്‌കാരം, അറ്റ്ലസ് കൈരളി കഥാപുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, നോര്‍ക്ക റൂട്ട്സ് പ്രവാസ സാഹിത്യപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ആടുജീവിതത്തിന് കേന്ദ്രപ്രവാസകാര്യവകുപ്പിന്റെ പ്രത്യേക പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. പട്ടത്തുവിള കരുണാകരന്‍ സ്മാരക ട്രസ്റ്റ് കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരനായി തിരഞ്ഞെടുത്തു.
സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് പത്മപ്രഭ പുരസ്‌കാരം നേടി.

കൃതികള്‍
ആടുജീവിതം
അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി
മഞ്ഞവെയില്‍ മരണങ്ങള്‍
ഇ എം എസും പെണ്‍കുട്ടിയും
യുത്തനേസിയ
ഇരട്ടമുഖമുള്ള നഗരം
മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
ഒറ്റമരത്തണല്‍
ഇരുണ്ടവനസ്ഥലികള്‍
കഥകള്‍- ബെന്യാമിന്‍