Ayesha Harruna Attahഘാനയില്‍നിന്നുള്ള  ചെറുകഥാകൃത്ത്. സെനഗലിലാണ് താമസം. മൂന്ന് നോവലുകള്‍ രചിച്ചിട്ടുണ്ട്. വണ്‍ ഹണ്‍ഡ്രഡ് വെല്‍സ് എന്ന നോവലിന്റെ പണിപ്പുരയിലാണ്. ഇതില്‍ ഹാമാറ്റന്‍ റെയ്ന്‍ 2010ലെ കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

സാറ്റര്‍ഡേയ്സ് ഷാഡോസ് 2013ലെ ക്വാനിയിലേയ്ക്കും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കൊളംബിയ സര്‍വകലാശലയിലെ ഹോളി ഓക്ക് കോളേജിലായിരുന്നു പഠനം.

അയേഷയുടെ ലേഖനങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍, അസിംപ്ടോട് മാഗസിന്‍, 2010ലെ കെയ്ന്‍സ് റൈറ്റേഴ്സ് ആന്റോളജി എന്നിവയില്‍ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചെറുകഥയ്ക്ക് 2016ലെ മൈല്‍സ് മോര്‍ലാന്‍ഡ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.

പ്രധാന കൃതികള്‍
സാറ്റര്‍ഡെ ഷാഡോസ്,
ഹര്‍മാറ്റന്‍ റെയിന്‍