Ayaz Memonകളിയെഴുത്തുകാരനായാണ് തുടക്കം. പിന്നീട് മിഡ് ഡെ, ബോംബെ ടൈംസ്, ഡി.എന്‍.എ എന്നിവയുടെ എഡിറ്ററായിരുന്നു. സ്‌പോര്‍ട്‌സ്വീക്ക് മാഗസിന്‍ എന്നിവയുടെ എഡിറ്ററായി. ഇന്‍ഡിപെന്‍ഡന്റിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും സ്‌പോര്‍ട്‌സ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ നെറ്റ്വര്‍ക്ക് 18ന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററാണ്. ഇതിന് പുറമെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി കോളമെഴുതുന്നുണ്ട്.

ഇരുന്നൂറിലേറെ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളും നാന്നൂറിലേറെ ഏകദിനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏകദിനങ്ങളില്‍ പത്ത് ലോകകപ്പുകള്‍ ഉള്‍പ്പെടും. ഇതിന് പുറമെ 2006ലെ ഫുട്‌ബോള്‍ ലോകകപ്പും 1998, 2012 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സും 1991ലെ വിംബിള്‍ണ്‍ണും മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസും ഒരു ഏഷ്യന്‍ ഗെയിംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രിക്കറ്റിനെ കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ദി മേക്കിങ് എ നേഷന്‍ എന്ന പുസ്തകത്തിന്റെ രചനയില്‍ പങ്കാളിയായിട്ടുമുണ്ട്.

കൃതികള്‍
സച്ചിന്‍ തെണ്ടുല്‍ക്കര്‍: മാസ്റ്റര്‍ ബ്ലാസ്റ്റര്‍
വിരാട് കോലി: റിലയന്‍ബിള്‍ റെബല്‍
എം. എസ്.ധോനി: ക്യാപ്റ്റന്‍ കൂള്‍
യുവരാജ് സിങ്: പവര്‍ഫുവ എലിഗന്‍സ്
വില്‍സ് ബുക്ക് ഓഫ് എക്‌സലന്‍സ് ഓണ്‍ വണ്‍ ഡെ ക്രിക്കറ്റ്

സെഷൻ: ആര്‍ ദി ഗ്ലോറിയസ് ഡെയ്‌സ് ഓഫ് സ്‌പോര്‍ട്‌സ് റൈറ്റിങ് ഓവര്‍ ഇന്‍ ദി ഡിജിറ്റല്‍ ഏജ്
വേദി: പാലസ് ഹാള്‍
സമയം: 12.00
തിയതി: ഫെബ്രുവരി 3