Ashok Ferreyശ്രീലങ്കന്‍ നോവലിസ്റ്റ്. വാസ്തുശില്‍പി. പെഴ്‌സണല്‍ ട്രെയിനര്‍. ശ്രീലങ്കയില്‍ ജനനം. വളര്‍ന്നത് ആഫ്രിക്കയില്‍. യു.കെ.യിലെ മൊണാസ്ട്രിയുടെ ബോര്‍ഡിങ് സ്‌കൂളിലായിരുന്നു പഠനം. ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രം പഠിച്ചു. ലണ്ടനില്‍ ബില്‍ഡറായി. മുപ്പതാം വയസ്സിലാണ് ശ്രീലങ്കയില്‍ തിരിച്ചെത്തുന്നത്. നോവല്‍ രചനയ്‌ക്കൊപ്പം കെട്ടിടനിര്‍മാണവും ഭവനനിര്‍മാണവും തുടര്‍ന്നു. കൊളംബോ സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിക്കുന്നുണ്ട്. ടി.വിയില്‍ ദി അശോക് ഫെരെ ഷോ എന്ന കലാപ്രദര്‍ശനം നടത്തിവന്നിരുന്നു.

മൂന്ന് നോവലുകളും രണ്ട് ചെറുകഥാ സമാഹരങ്ങളും ഉള്‍പ്പടെ അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ നാലെണ്ണം ശ്രീലങ്കയിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ഗ്രേഷ്യന്‍ പ്രൈസിനുവേണ്ടിയും അഞ്ചാമത്തെ പുസ്തകമായ സെറന്‍ഡിപിറ്റി സംസ്ഥാന സാഹിത്യ പുരസ്‌കാരത്തിനും വേണ്ടിയും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ദി സീസ്ലെസ് ചാറ്റര്‍ ഓഫ് ഡീമണ്‍സ് ഈ വര്‍ഷത്തെ ഡി.എസ്.സി പ്രൈസിനും അറ്റാ ഗലാട്ട ബാംഗളൂര്‍ സാഹിത്യോത്സവത്തിലും സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ശ്രീലങ്കന്‍ മനസ്സിനെക്കുറിച്ച് തയ്യാറാക്കിയ ഹാസ്യാത്മകമായ രചനകളുടെ സമാഹാരമായ കട്ട് പീസസ് അടുത്ത മാസം പുറത്തിറങ്ങും.

കൃതികള്‍
കോള്‍പ്പെട്ടി പീപ്പിള്‍
ദി ഗുഡ് ലിറ്റില്‍ സിലോണീസ് ഗേള്‍
ദി സീസ്ലെസ് ചാറ്റര്‍ ഓഫ് ഡീമണ്‍സ്
സെറന്‍ഡിപിറ്റി
ദി പ്രൊഫഷണല്‍