anupama rajuകവി, സാഹിത്യ മാധ്യമപ്രവര്‍ത്തക, വിവര്‍ത്തക. നിരവധി കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നൈന്‍ ആണ് ഏറ്റവും പ്രശസ്തമായ കൃതി. അനുപയുടെ കവിതകള്‍ ഡോമസ് ഇന്ത്യ, കാരവാന്‍, ലിറ്റില്‍ മാഗസിന്‍, ഇന്ത്യന്‍ ലിറ്ററേച്ചര്‍, സംഗം എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സക്കറിയയുടെ കഥകള്‍ ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.

ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ പാസ്‌ക്കല്‍ ബെര്‍ണാഡിനൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ഫേസസ് ആന്‍ഡ് ഡെപ്ത്സ്, ഉനെ വില്ലേ, ഉന്‍ ലിയു, ഉനെ പെര്‍സോണെ എന്നിവയാണ് ആ പ്രോജക്ടുകള്‍. കെന്റ് സര്‍വകലാശാലയിലെ ചാള്‍സ് വാലസ് ഫെലോയാണ്. ലാ റോഷെല്ലെ സെന്റേഴ്‌സ് ഇന്റര്‍മോണ്ടെസില്‍ റൈറ്റര്‍ ഇന്‍ റെസിഡന്‍സായിരുന്നു.

കൃതികൾ
നയന്‍ പോയംസ്
ദി മെമ്മറി മേക്കര്‍
നൈറ്റ്‌ലെസ് നൈറ്റ്
എവരിഡെ സൗണ്ട്‌സ്