anita nairനിരൂപക പ്രശംസ പിടിച്ചുപറ്റിയ നിരവധി പുസ്തകങ്ങളുടെ രചയിതാവ്. ദി ബെറ്റര്‍ മാന്‍, ലേഡീസ് കൂപ്പെ, മിസ്ട്രസ്, ലെസ്സണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ്, ഇദ്രിസ്: കീപ്പര്‍ ഓഫ് ദി ലൈറ്റ് ആന്‍ഡ് ആല്‍ഫബറ്റ് സൂപ്പര്‍ ഫോര്‍ ലവേഴ്സ് എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍.

ഇന്‍സ്പെക്ടര്‍ ഗൗഡയെ കേന്ദ്ര കഥാപാത്രമാക്കി ഒരു കുറ്റാന്വേഷണ പരമ്പര തയ്യാറാക്കി. മലബാര്‍ മൈന്‍ഡ് എന്ന ഒരു കവിതാ സമാഹാരം പുറത്തിറക്കി. കുട്ടികള്‍ക്കുവേണ്ടി ആറു പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ് എന്ന രചന ചലച്ചിത്രമായിട്ടുണ്ട്. പുസ്തകങ്ങള്‍ മുപ്പതിലേറെ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

 കൃതികള്‍

 ദി ബെറ്റര്‍ മാന്‍
 ലേഡീസ് കൂപ്പെ
 മിസ്ട്രസ്
 ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ്
 ഇദ്രിസ്: കീപ്പര്‍ ഓഫ് ദി ലൈറ്റ്
 ആല്‍ഫബറ്റ് സൂപ്പര്‍ ഫോര്‍ ലവേഴ്സ്