Andrei Kurkovയുക്രെയ്ന്‍ നോവലിസ്റ്റ്, സ്വതന്ത്ര ചിന്തകന്‍. ലെനിന്‍ഗ്രാഡിലായിരുന്നു ജനനം. യുകെയ്നിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ്. നിലവില്‍ കീവില്‍ താമസം. പത്രപ്രവര്‍ത്തകനായും ജയില്‍ വാര്‍ഡനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് സിനിമയുടെ ഛായാഗ്രാഹകനായി. പത്തൊന്‍പത് നോവലുകള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ ഡെത്ത് ആന്‍ഡ് ദി പെന്‍ഗ്വിനാണ് ഏറ്റവും പ്രശസ്തം. 

കുര്‍ക്കോവിന്റെ രചനകള്‍ മുപ്പത്തിയഞ്ചിലേറെ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കറുത്ത ഹാസ്യവും സര്‍റിയലിസവും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷമുള്ള സംഭവവികാസങ്ങളിലൂടെയുമാണ് കുര്‍ക്കോവിന്റെ രചനകള്‍ വികസിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് ആദ്യ നോവല്‍ പുറത്തിറക്കിയത്. അഞ്ഞൂറിലേറെ തവണ തിരസ്‌ക്കരിക്കപ്പെട്ടശേഷമാണ് കുര്‍ക്കോവിന്റെ ആദ്യ രചന വെളിച്ചം കാണുന്നത്. ഈ കാലയളവില്‍ അദ്ദേഹം എട്ട് കഥകള്‍ രചിക്കുകയും ചെയ്തു.

കൃതികള്‍
ഡെത്ത് ആന്‍ഡ് ദി പെന്‍ഗ്വിന്‍
പെന്‍ഗ്വിന്‍ ലോസ്റ്റ്
എ മാറ്റര്‍ ഓഫ് ഡെത്ത് ആന്‍ഡ് ലൈഫ്

ആമുഖ പ്രഭാഷണം
തിയതി: ഫെബ്രുവരി 2
വേദി: പാലസ് ഹാള്‍
സമയം: 10.00