മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രണ്ടാം ദിനത്തിന് തുടക്കമായി. ഞാന്‍ എന്തു കൊണ്ട് ഹിന്ദുവായി എന്ന ഡോ. ശശി തരൂരും മിഹിര്‍ ബോസും തമ്മിലുള്ള ചര്‍ച്ചയോടെയാണ്  രണ്ടാം ദിനത്തിന് തുടക്കമായത്. വന്‍ ജനപങ്കാളിത്തമായിരുന്നു രാഷ്ട്രീയവും മതവും സാഹിത്യവും കൂടിക്കലര്‍ന്ന തരൂരിന്റെ ചര്‍ച്ചയില്‍.

സംവാദത്തിനുശേഷം വൈ ഐ ആം എ ഹിന്ദു എന്ന തന്റെ പുസ്തകം ശശി തരൂര്‍ വായനക്കാര്‍ക്കായി ഒപ്പിട്ടു നല്‍കുന്നുണ്ട്.

 സച്ചിദാനന്ദന്‍, ടി.ടി.ശ്രീകുമാര്‍, പി.പി.രാമചന്ദ്രന്‍, പി. എന്‍.ഗോപീകൃഷ്ണന്‍, ഇന്ദു മേനോന്‍ എന്നിവര്‍ പങ്കെടുക്കുന്ന മലയാളി ഉപദേശീയതയെക്കുറിച്ചുള്ള ചര്‍ച്ച, ഇ.പി. ഉണ്ണി, കേശവ്, സുജിത്ത്, ബോണി തോമസ് എന്നിവര്‍ പങ്കെടുക്കുന്ന പുതിയ കാലത്ത് കാര്‍ട്ടൂണുകള്‍ നേരിടുന്ന വെല്ലുവിളി ടി.സി.എ. രാഘവന്‍, ടി.പി.ശ്രീനിവാസന്‍, എന്‍.പി. ഉല്ലേഖ്  എന്നിവര്‍ നയിക്കുന്ന അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം, അയാസ് മേമനും ദിലീപ് പ്രേമചന്ദ്രനും പങ്കെടുക്കുന്ന കളിയെഴുത്തിനെക്കുറിച്ചുള്ള ചര്‍ച്ച, റജി കുട്ടപ്പന്‍, ഡോ.കെ.എം. സീതി എന്നിവര്‍ നയിക്കുന്ന കേരളത്തിലെ മറുനാടന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ച, എഴുത്തിലെ പുതുമുഖക്കാരെ കുറിച്ച് ദീപക് ഉണ്ണികൃഷ്ണനും ഫെലീസിയ യാപ്പും പങ്കെടുക്കുന്ന ചര്‍ച്ച, ആര്‍. ഉണ്ണി, എസ്. ഹരീഷ്, വിനോയ് തോമസ്, ഫ്രാന്‍സിസ് നൊറോണ, പി. എസ്. റഫീഖ് എന്നിവര്‍ പങ്കെടുക്കുന്ന ഗ്രാമ്യഭാഷകളുക്കുറിച്ചുള്ള ചര്‍ച്ച എന്നിവയാണ് രണ്ടാം ദിനത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

വൈകീട്ട് ഏഴു മണിക്ക് നിശാഗന്ധിയില്‍ കര്‍ഷ് കാലെ സൗണ്ട് സിസ്റ്റത്തിന്റെ സംഗീത പരിപാടിയും അരങ്ങേറും.

Content Highlights: mbifl2018 MathrubhumiInternationalFestivalOfLetters FestivalOfLetters SunilPIlayidam