കേരള ദേശീയത എന്നാല്‍ സവര്‍ണ ദേശീയതയാണെന്നും കൃത്യമായി പറഞ്ഞാല്‍ നായര്‍ ദേശീയതായാണെന്നും എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. ഓണം, അമ്പലം, കഥകളി എന്നിങ്ങനെ സവര്‍ണ ബിംബങ്ങള്‍ മാത്രമാണ് ഉയര്‍ത്തിക്കാണിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിലെ  മലയാളി ഉപദേശീയതയുടെ പുതിയ എഴുത്തുകാര്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സവര്‍ണ കേരളീയതയല്ലാതെ ഒരു ദേശീയത കേരളത്തിലുണ്ട്. എല്ലാ മതങ്ങളുമുണ്ടായിരുന്ന, ഇപ്പോഴും ഒന്നിച്ചു നില്‍ക്കുന്ന ഒരു സ്ഥലം എന്ന നിലക്കാണ് കേരളം അറിയപ്പെടേണ്ടത്. മതേതരമായ എന്നല്ല മതസൗഹാദപരം എന്നാണ് വിശേഷിക്കപ്പെടേണ്ടത്. - അദ്ദേഹം പറഞ്ഞു. 

കേരള സംസ്‌കാരം എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ മാത്രം ഒതുങ്ങിപ്പോകേണ്ട ഒന്നല്ല. അത് ക്രിസ്ത്യന്‍, മുസ്ലീം, ബുദ്ധിസ്റ്റ് ചിന്തകളുള്ളവര്‍ കേരളത്തിലുണ്ട്. കേരള ദേശീയത എന്നാല്‍ അതിന് ഒരു ആഗോളീകൃത സ്വഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ എന്നത് അനേകം ദേശീയതകളുടെ ഒരു ഫെഡറേഷനാണ്. ദേശീയതയെ ചെറിക്കുന്നത് എന്ന നിലയില്‍ കീഴാള ദേശീയതെ ഉപയോഗിക്കാവുന്നതാണ്. നിലവില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഹിന്ദു ദേശീയതയെ വെല്ലുവിളിക്കുന്നതാണ് അന്യവല്‍ക്കരിക്കപ്പെട്ട, ഉപരിവര്‍ഗ ദേശീയത തമ്മിലുള്ള സംഘര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു. 

കലര്‍പ്പാണ് മലയാളത്തിന്റെ ശുദ്ധിവാതമെന്നും അതിശുദ്ധി വാതത്തെ എപ്പോഴും നമ്മള്‍ എതിര്‍ത്തിട്ടുണ്ടെന്നും കവി പി.പി. രാമചന്ദ്രന്‍ പറഞ്ഞു. അതാണ് നമ്മുടെ വ്യക്തിത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള എഴുത്തുകാര്‍ മലയാളത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ല. ശ്രേഷ്ഠവും അല്ലാത്തതുമായ ഒട്ടേറെ ഭാഷകളുണ്ട്. അത് പലപ്പോഴും മുഖ്യം ധാരയിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തങ്ങള്‍ ഓരോരുത്തരും നിരീക്ഷണത്തിലാണ് എന്ന് തോന്നല്‍ സഗാത്മക എഴുത്തുകാരടെ ഉള്ളിലുണ്ട്. സൃഷ്ടികളില്‍ ഇടപെടുന്ന, പേരുകള്‍ മാറ്റാന്‍ ആവശ്യപ്പെടുന്നവര്‍. എന്നാല്‍ ചലച്ചിത്രകാരന്മാര്‍ കാണിക്കുന്ന ഒരു ധൈര്യം എഴുത്തുകാര്‍ കാണിക്കുന്നുണ്ടോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. 

മലയാളത്തില്‍ അനുഭവങ്ങളുടെ ആവിഷ്‌കാരത്തേക്കാള്‍ ആശയങ്ങളുടെ ആവിഷ്‌കാരമാണ് കൂടുതല്‍ ഉണ്ടാകുന്നതെന്ന് കവി പി.എന്‍. ഗോപീകൃഷ്ണന്‍ പറഞ്ഞു. കവി അല്ലെങ്കില്‍ എഴുത്തുകാരന്‍ സ്വയം പ്രതിനീധീകരിക്കുന്നതിന് പകരം സമൂഹത്തെ പ്രതിനിധീകരിക്കുകയാണ്. ബഹുത്വത്തെ പ്രതിരോധിക്കേണ്ടത് പാഠഭേദത്തിലൂന്നിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ഏകീകൃത സിവില്‍ കോഡല്ല ഹിന്ദു സിവില്‍ കോഡാണെന്നും വ്യക്തമായി പറഞ്ഞാല്‍ മഹാരാഷ്ട്ര ബ്രാഹ്മണരുടെ സിവില്‍ കോഡാണെന്ന് ഇന്ദു മേനോന്‍ അഭിപ്രായപ്പെട്ടു.  ടി.ടി. ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു.

Content Highlights: mbifl2018 kerala nationality is nair nationality K. Satchidanandan