തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥാമത്സരത്തിന്റെ പുരസ്‌കാര ദാനം ഫിബ്രവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

കനകക്കുന്നില്‍ അക്ഷരോത്സവ ഉദ്ഘാടന വേദിയില്‍ വച്ചായിരിക്കും അവാര്‍ഡ് ദാനം. ഒന്നാം സമ്മാനം  രണ്ടു ലക്ഷം രൂപയും രണ്ടാം സമ്മാനം ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനം 75000 രൂപയുമാണ്.