തിരുവനന്തപുരം:  മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കഥാമത്സരത്തില്‍ ആന്റോസബിന്‍ ജോസഫ് ഒന്നാം സ്ഥാനം നേടി. പാന എന്ന കഥയാണ് ആന്റോ സബിന്‍ ജോസഫിനെ പുരസ്‌കാരത്തിന് അര്‍ഹനായത്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് സമ്മാനം.

സുനു എ.വിയുടെ ഇന്ത്യന്‍ പൂച്ചയെന്ന കഥയ്ക്കാണ് രണ്ടാം സ്ഥാനം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് രണ്ടാം സമ്മാനം. വിഷ്ണു എസ്സിന്റെ വേലി എന്ന കഥ മൂന്നാം സ്ഥാനം നേടി. 75000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് മൂന്നാം സമ്മാനം.