ക്ഷരോത്സവം അടുത്തെത്തുന്നതിന്റെ ആവേശത്തിലാണ് മലയാള സാഹിത്യലോകം. എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഉണ്ണി ആര്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തെക്കുറിച്ച് സംസാരിക്കുന്നു
 
പഠനകാലത്തെ സാഹിത്യോത്സവ ഓര്‍മ്മ? 

സ്‌കൂള്‍ കോളേജ് പഠനകാലത്തൊന്നും വായനയ്ക്ക് വേദിയൊരുക്കുന്ന, വളര്‍ത്തുന്ന അവസരങ്ങള്‍ കുറവായിരുന്നു. സാഹിത്യോത്സവമെന്ന അനുഭവം അറിയാനുള്ള അവസരവും ലഭിച്ചിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ പുതിയ തലമുറയ്ക്ക് മികച്ച അവസരമാണിത്. ലോകോത്തര സാഹിത്യകാരന്‍മാരെ കാണാം അവരുമായി സംവദിക്കാം 

പുതിയ കാലത്ത് വായന കുറഞ്ഞിട്ടുണ്ടോ ? 

ആളുകള്‍ പുതിയൊരു ലോക ക്രമത്തില്‍ അക്ഷരങ്ങളില്‍ നിന്ന് മാറുന്നു എന്നൊരു വാദമുണ്ട്. മാര്‍ഷല്‍ മക്‌ളൂഹനെപ്പോലുള്ളവര്‍ ഇനിയുള്ള കാലം ഇമേജുകളുടെ കാലമാണെന്ന് പറഞ്ഞത് ശരിയായതാണ് നാം കണ്ടത്. എന്നാല്‍ വായനയിലേക്കും അക്ഷരങ്ങളിലേക്കും നാം തിരിച്ചുവരുന്നു എന്നതിന്റെ തെളിവാണ് ഇത്തരം സാഹിത്യോത്സവങ്ങളും അക്ഷരോത്സവവും. ഇതൊരു നല്ല സൂചനയാണ്

മാതൃഭൂമി അക്ഷരോത്സവത്തെക്കുറിച്ച്  

അക്ഷരങ്ങളെയും എഴുത്തുകാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് അക്ഷരോത്സവങ്ങള്‍. മലയാളത്തിലെ മാത്രമല്ല ലോക സാഹിത്യത്തിലെ തന്നെ അതികായര്‍ നമുക്കരികിലെത്തുമ്പോള്‍ അതൊരു വലിയ അനുഭവമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ആ വലിയ അനുഭവങ്ങള്‍ ഇരുകൂട്ടര്‍ക്കും സാധ്യമാക്കാന്‍ അക്ഷരോത്സവത്തിലൂടെ സാധിക്കും. ലോകത്തെ മറ്റു സാഹിത്യോത്സവങ്ങള്‍ ഇത് തെളിയിച്ചിട്ടുമുണ്ട്.

Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literary festivals of India