മാതൃഭൂമി അക്ഷരോത്സവത്തില്‍ തന്റെ പുതിയ പുസ്‌കമായ ശരീരശാസ്ത്രം പുറത്തിറക്കുന്നതിന്റെ സന്തോഷത്തിലാണ് ബെന്യാമിന്‍. ആടുജീവിതം എന്ന പുസ്തകം കൊണ്ട് പ്രവാസികളുടെ മാത്രമല്ല ആസ്വാദക മനസും കീഴടക്കിയ ബെന്യാമിന്‍ മാതൃഭൂമി അക്ഷരോത്സവത്തെ ആവേശത്തോടെയാണ് കാണുന്നത്.

പുതിയ കാലഘട്ടത്തില്‍ വായനയുടെ അനിവര്യതയെ എങ്ങനെ കാണുന്നു. ?

ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന കാലത്ത് അസഹിഷ്ണുത കൊണ്ട് യാതൊരു പ്രയോജനവുമില്ല. അത് നമ്മുടെ ഉള്ളില്‍ ഭീതി വളര്‍ത്താനും ഭിന്നിപ്പ് വളര്‍ത്താനും മാത്രമേ ഉപകരിക്കൂ. ഈ തിരിച്ചറിവ് വായനയിലൂടെയും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ സാധ്യമാവൂ. വായന കാലത്തിന്റെ അനിവാര്യതയാണ് 

അക്ഷരോത്സവങ്ങളുടെ പ്രസക്തി ?

സോഷ്യല്‍ മീഡിയയുടെ കാലത്ത് വായനയുടെ രാഷ്ട്രീയം പുതുതലമുറ അറിയുന്നത് അക്ഷരോത്സവത്തിലൂടെയാണ്. പാകിസ്താനിലും ബംഗ്ലാദേശിലുമടക്കം നിരവധി സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കാനും ഭാഗമാവാനും സാധിച്ചിട്ടുണ്ട്. അവിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ആയുധമായാണ്  ജനങ്ങള്‍ സാഹിത്യോത്സവങ്ങളെ കാണുന്നത്. 

മാതൃഭൂമി അക്ഷരോത്സവം ?

മലയാളികള്‍ക്ക് എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് മാതൃഭൂമി അക്ഷരോത്സവം ഒരുക്കുന്നത്. അത്തരമൊരു വേദിയില്‍ വെച്ച് പുതിയ പുസ്‌കമായ 'ശരീരകൂടിയാണ് ശാസ്ത്രം' പുറത്തിറങ്ങുന്നതിന്റെ സന്തോഷവുമുണ്ട്.

Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literary festivals of India