'പൗരത്വനിയമം പോലുള്ള വിഷയങ്ങളില്‍ കുട്ടികളടക്കുമുള്ളവര്‍ കാണിക്കുന്ന താത്പര്യം എന്ത് കൊണ്ട് പരിസ്ഥിതി വിഷയത്തില്‍ കാണിക്കുന്നില്ല എന്നത് സങ്കടകരമായ കാര്യമാണ്. കൂടുതല്‍ കുട്ടികള്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിനായി മുന്നോട്ട് വരണമെന്നാണ് എന്റെ ആഗ്രഹം. കാരണം ഇനി ഈ ഭൂമിയില്‍ ജീവിക്കേണ്ടത് ഞങ്ങളാണ്, ഇതെല്ലാം ഞങ്ങള്‍ക്ക് വേണ്ടിയാണ്.' കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് കാണിച്ച് അഞ്ച് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ യു.എന്നില്‍ പരാതി നല്‍കിയ 16 കുട്ടികളില്‍ ഒരാളും കൂട്ടത്തിലെ ഏക ഇന്ത്യക്കാരിയുമായ ഹരിദ്വാര്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി റിധിമ പാണ്ഡെ സംസാരിക്കുന്നു.