
ആരാണ് ഇന്ത്യക്കാരന് ? ശശി തരൂര്‍ സംസാരിക്കുന്നു
രക്തം കൊണ്ടോ മതം കൊണ്ടോ അല്ല ഒരാളുടെ പൗരത്വം നിര്‍ണയിക്കേണ്ടതെന്ന് ശശി തരൂര്‍ എം.പി. മൂന്നാമത് മാതൃഭൂമി അക്ഷരോത്സവത്തില്‍ ഹു ഇസ് ആന്‍ ഇന്ത്യന്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എന്നെ ഇഷ്ടപ്പെടാം, വെറുക്കാം. പക്ഷേ എന്നെ നിര്‍വചിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല. അതുപോലെ തന്നെ നിങ്ങളെ നിര്‍വചിക്കാനുള്ള അവകാശം എനിക്കുമില്ല. മതത്തിനും രക്തബന്ധത്തിനുമുപരി ആ സ്വീകാര്യതയും ബഹുമാനവുമാണ് ഒരു ഇന്ത്യക്കാരനെ നിര്‍വചിക്കുന്നത്. രക്തം കൊണ്ടോ മതം കൊണ്ടോ അല്ല പൗരത്വം നിര്‍ണയിക്കപ്പെടേണ്ടത്.
വൈവിധ്യാത്മകതയില് വിശ്വസിച്ചു പോന്നിരുന്ന പരസ്പര ബഹുമാനം പാലിച്ചു പോന്നിരുന്ന ഒരു ജനാധിപത്യരാജ്യത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന വര്‍ഗീയവത്കരണത്തിനെതിരെ ഇന്ത്യന്‍ യുവത്വം ശബ്ദമുയര്‍ത്തണം. അതുണ്ടാവുന്നുണ്ട്. അതാണ് നമ്മള് ജെ. എന്‍.യുവിലും ജാമിയ മിലിയയിലും ഷഹീന്ബാഗിലുമെല്ലാം കണ്ടത്-തരൂര്‍ പറഞ്ഞു.