പ്രഥമ 'മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍' പുരസ്‌കാരം പ്രശസ്ത ഹിന്ദി കവിയും നോവലിസ്റ്റുമായ വിനോദ് കുമാര്‍ ശുക്ലയുടെ 'ബ്ലൂ ഈസ് ലൈക് ബ്ലൂ' അര്‍ഹമായി. അഞ്ച് ലക്ഷം രൂപയും റിയാസ് കോമു രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. ശശി തരൂര്‍, ചന്ദ്രശേഖര കമ്പാര്‍, ഡോ. സുമന റോയ് എന്നിവരടങ്ങിയ ജൂറിയാണ് പോയ വര്‍ഷത്തിന്റെ മികച്ച ഫിക്ഷനായി ബ്ലൂ ഈസ് ലൈക്ക് ബ്ലൂ തിരഞ്ഞെടുത്തത്. ഇല്ലായ്മകളോട് പൊരുതുന്ന തീര്‍ത്തും സാധാരണക്കാരായ ജനങ്ങളുടെ കഥകളാണ് ബ്ലു ഈസ് ലൈക്ക് ബ്ലു പറയുന്നത്.