സിംബാബ്വെ ക്രിക്കറ്റ് മരിക്കുകയാണ്: തയ്ബു
January 31, 2020, 03:13 PM IST
അധികം വൈകാതെ സിംബാബ്വെ ക്രിക്കറ്റ് മരിക്കുമെന്ന് മുന്നായകന് തതേന്ദ തയ്ബു. സമീപകാലത്തെ ടീമിന്റെ ദയനീയ പ്രകടങ്ങള്‍ക്ക് കാരണം അവിടത്തെ സംവിധാനങ്ങളുടെ പിടിപ്പുകേടാണെന്നും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ തയ്ബു കുറ്റപ്പെടുത്തി. ''രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും ചെയ്യാനായില്ലെങ്കില്‍ അത് സിംബാബ്വെ ക്രിക്കറ്റിന്റെ മരണത്തിലേക്കാകും നയിക്കുക''. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളും ഒപ്പം ഐ.സി.സിയുടെ പുതിയ സമ്പ്രദായങ്ങളും കാരണം സിംബാബ്വെ ക്രിക്കറ്റ് ഇപ്പോള്‍ തന്നെ ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. അടിയന്തര പരിഹാര നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഇനി അതിന് നിലനില്‍പ്പുള്ളൂ-തയ്ബു പറഞ്ഞു.