സ്വതന്ത്രമാക്കപ്പെടുന്ന അറിവുകള്‍ ലോകത്തെ അതിശയകരമാം വിധം ഒന്നിപ്പിച്ചേക്കുമെന്ന് ബ്രിട്ടീഷ് കവിയും നാടകകൃത്തുമായ ലെം  സിസെ പറഞ്ഞു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് എത്തിയതായിരുന്നു അദ്ദേഹം ' മനുഷ്യനെ സ്പര്‍ശിക്കാത്ത അക്ഷരങ്ങള്‍  അതിജീവിക്കില്ലെന്നും സിസെ പറഞ്ഞു.